എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി സുബിത തോട്ടാഞ്ചേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
പെരുവയൽ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ടാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സുബിത തോട്ടാഞ്ചേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഹംസ നെച്ചിൽ തൊടികയിൽ, ഉനൈസ് അരീക്കൽ എന്നിവർക്കൊപ്പമെത്തിയാണ് വരണാധികാരി മുമ്പാകെ പത്രിക നൽകിയത്.
പതിനൊന്നാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെടുക്കുന്ന രവികുമാർ പനോളി, വിനോദ് ഇളവന, അനീസ് അരീക്കൽ, മൊയ്തീൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Tags:
Peruvayal News
