Trending

യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു.

യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു.


തരിയോട്: സർക്കാർ മോഡൽ ഹോമിയോ ഡിസ്പെൻസറിയിൽ നിർമ്മാണം പൂർത്തിയാക്കിയ യോഗാ ഹാൾ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് സൗകര്യപ്രദമായ രീതിയിൽ യോഗാ ഹാൾ നിർമ്മിച്ചത്. എല്ലാ പ്രവർത്തി ദിവസങ്ങളിലും പ്രത്യേകമായി നിയമിച്ച യോഗ ഇൻസ്ട്രക്ടറുടെ കീഴിൽ സൗജന്യമായി പൊതുജനങ്ങൾക്ക് യോഗ പരിശീലനം ലഭ്യമാകുന്നതാണ്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിബു വി ജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂനാ നവീൻ, ബീന റോബിൻസൽ, വിജയൻ തോട്ടുങ്കൽ, സിബിൾ എഡ്വേർഡ് തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ പ്രേംകുമാർ സി സ്വാഗതവും ഫാർമസിസ്റ്റ് അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post