Trending

മാർക്ക്‌ മാവൂർ " ബിസിനസ്സ് എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു

"മാർക്ക്‌ മാവൂർ " ബിസിനസ്സ് എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു


റിയാദ്: റിയാദിലെ മാവൂർ നിവാസികളുടെ കൂട്ടായ്മയായ മാർക്ക് മാവൂരിന്റെ പ്രഥമ ബിസിനസ്സ് എക്സലൻസി അവർഡിന് ദാർ ജബഹാൻ ഗ്രൂപ്പ്‌ എം.ഡി മഹമൂദ് പൂളക്കോടും, അബു സുൽത്താൻ ചെയർമാൻ അഷ്‌റഫ്‌ പുത്തോട്ടത്തിലും അർഹരായി.
നവംബർ 7 വെള്ളിയാഴ്ച അൽ അജയാൽ റിസോർട് സുലൈയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മാവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റസാഖ് വളപ്പിൽ അവാർഡ് നൽകും. പ്രസ്തുത പരിപാടിയിൽ റിയാദിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
കൂടാതെ മാർക്ക് പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും കലാ കായിക പരിപാടികളും സംഘടിപ്പിക്കും.
കരീം മാവൂർ, സത്താർ മാവൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്ന് പ്രവർത്തകർക്ക് മികച്ച ആസ്വാദനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post