അരയങ്കോട് കുടിവെള്ള പദ്ധതി പുതിയ ടാങ്ക് നിർമ്മാണ ഉദ്ഘാടനം
വെള്ളലശ്ശേരി: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന അരയങ്കോട് കുടിവെള്ള പദ്ധതിയുടെ പുതിയ ടാങ്ക് നിർമ്മാണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസി: ശ്രീ അരിയിൽ അലവി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതിM. K നദീറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പദ്ധതിക്കു വേണ്ടി ഭൂമി വിട്ടു നൽകിയ ഉണ്ണിമോയീൻ മാസ്റ്ററെ ആദരിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീ. ശിവദാസൻ ബംഗ്ലാവിൽ, കമ്മറ്റി പ്രസിഡന്റ് K M മുഹമ്മദ് മാസ്റ്റർ, P P ബാലൻ, A T ജമാൽ, K കൃഷ്ണകുമാർ മാസ്റ്റർ, P അഹമ്മദ്കുട്ടി, E P അഷ്‌റഫ് എന്നിവർ സംസാരിച്ചു.
ജന. സെക്രട്ടറി V K കുഞ്ഞിരായീൻ സ്വാഗതവും സെക്രട്ടറി E P മജീദ് നന്ദിയും പറഞ്ഞു
Tags:
Mavoor News
