മാവൂരിൽ യു.ഡി.എഫ് സ്ഥാനാർഥി സംഗമം പ്രൗഢമായി.
മാവൂർ: മാവൂർ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി സംഗമം രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മാവൂരിൽ വികസന മുന്നേറ്റം കാഴ്ചവെച്ച യുഡിഎഫിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി ജന: സെക്രട്ടറി ദിനേശ് പെരുമണ്ണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് ഭരണത്തിൽ മാത്രമാണ് ജനങ്ങൾക്ക് സുരക്ഷിതമായി നിലകൊള്ളാൻ കഴിയുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫ് ചെയർമാൻ
ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നേതാക്കളായ മൻസൂർ മണ്ണിൽ, കെ പി രാജശേഖരൻ എന്നിവർ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലേക്കും ബ്ലോക്കിലേക്കും ഉള്ള
സ്ഥാനാർഥികളെ പരിചയപ്പെടുത്തുകയും തുടർന്ന് പ്രകടനവും നടന്നു.
പരിചയസമ്പന്നരും പുതുമുഖങ്ങളും യുവാക്കളും ഉൾപ്പെട്ടതാണ്
യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക.
വാർഡ് ഒന്ന് - മുജ്തബ നെല്ലിക്കോടൻ, ഏഴ് - സാബിറ പരുത്തിപ്പാറ, 13 - ഗീതാമണി, 15 - ഫൗസിയ സലാം,
17 - എം. പ്രസാദ്, 18 - സി.പി കൃഷണൻ, വാർഡ് 10ൽ നിലവിലെ അംഗം ജയശ്രീ ദിവ്യ പ്രകാശ് . വാർഡ് 11ൽ കെ.സി. ഗീത ടീച്ചർ എന്നിവരാണ് ജനവിധി തേടുന്നത്.
മുസ്‌ലിം ലീഗിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ ടൗണിലെ പന്ത്രണ്ടാം വാർഡിൽ മത്സരിക്കും.
വാർഡ് രണ്ട് - അഷ്റഫ് കരിയേരി, മൂന്ന് - ശ്രീജ അറ്റാഞ്ചേരി, നാല് - മുനീറ പൊന്നം പുറത്ത്, അഞ്ച്: എൻ.പി. അഹമ്മദ്, എട്ട്: കെ. ഉസ്മാൻ, , 14. മുംതാസ് സലാം, 16. പി.സി. അനസ് എന്നിവരാണ് ഉള്ളത്.
കെ.പി.എക്ക് നൽകിയ വാർഡ് ആറിൽ ശ്രീകലയും ഒമ്പതിൽ മുൻ അംഗം ഉണ്ണികൃഷ്ണനും മത്സരിക്കും. വാർഡ് 19ൽ ആർ.എം.പി.ഐയിലെ ഉമാദേവിയാണ് മത്സരിക്കുന്നത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
മാവൂർ ഡിവിഷൻ - വളപ്പിൽ റസാഖ് , ചെറൂപ്പ ഡിവിഷൻ - തൊണ്ടിയേരി ഉമ്മർ മാസ്റ്റർ,ജില്ലാ പഞ്ചായത്ത്
ചാത്തമംഗലം ഡിവിഷൻ
ഇടക്കുനി അബ്ദുറഹിമാൻ
എന്നിവരാണ് മറ്റുള്ള സ്ഥാനാർഥികൾ. പൊതുരംഗത്തും സേവനരംഗത്തും പ്രവർത്തിച്ച് പരിചയ സമ്പന്നരായവരാണ് മിക്ക നേതാക്കളും എന്നത് UDF ന്
നേട്ടമാണ്.
Tags:
Mavoor News

