നായർകുഴി ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിട ശിലാസ്ഥാപനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർകുഴി ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. ആയുഷ് മിഷൻ മൂഖേന അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടം കൺസൾട്ടിംഗ് റൂം, ഫാർമസി, വെയ്റ്റിംഗ് ഏരിയ, ഫീഡിങ് റൂം, ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.എ സിദ്ദീഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവിൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ ഹരീഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:
Mavoor News
