Trending

കോഴിക്കോട് സിറ്റി ഉപജില്ലാ കലോത്സവത്തിന്റെ ഓവറോൾ ട്രോഫികൾ വിതരണം ചെയ്തു.

കോഴിക്കോട് സിറ്റി ഉപജില്ലാ കലോത്സവത്തിന്റെ ഓവറോൾ ട്രോഫികൾ വിതരണം ചെയ്തു.


കോഴിക്കോട് :
കലാപ്രതിഭകളുടെ ഉജ്ജ്വല പ്രകടനങ്ങൾക്ക് സാക്ഷിയായ ഈ വർഷത്തെ കോഴിക്കോട് സിറ്റി സബ് ജില്ല കലാമേളയിൽ കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് ഓവറോൾ റണ്ണറപ്പും സെൻറ് മൈക്കിൾസ് എച്ച്.എസ്.എസ് ഓവറോൾ മൂന്നാം സ്ഥാനവും കരസ്തമാക്കി.


എൽ.പി. ജനറൽ വിഭാഗത്തിൽ 
പ്രൊവിഡൻസ് ജൂനിയർ സ്കൂളും ആംഗ്ലോ ഇന്ത്യൻ ഗേൾസ് എൽ.പി. സ്കൂളും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
ബി.ഇ.എം.എൽ.പി. കോഴിക്കോട് റണ്ണറപ്പും പ്രൊവിഡൻസ് എൽ.പി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 യു.പി. ജനറൽ വിഭാഗത്തിൽ
സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ്., സെൻറ് വിൻസൻറ് കോളനി ജി.എച്ച്.എസ്., പ്രൊവിഡൻസ് ജി.എച്ച്.എസ്.എസ്. എന്നിവർ ഓവറോൾ നേടി.
ജി.ജി.യു.പി.എസ്. പൊക്കുന്ന് റണ്ണറപ്പും ജി.വി.എച്ച്.എസ്.എസ്. ഗേൾസ് നടക്കാവ് മൂന്നാം സ്ഥാനവും നേടി.


ഹൈസ്കൂൾ വിഭാഗത്തിൽ
പ്രൊവിഡൻസ് ജി.എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ്. റണ്ണറപ്പും സെൻറ് വിൻസൻറ് കോളനി ജി.എച്ച്.എസ്. മൂന്നാം സ്ഥാനവും നേടി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ
ജി.വി.എച്ച്.എസ്.എസ്. ഗേൾസ് നടക്കാവ് ഓവറോളും, ജി.എച്ച്.എസ്.എസ്. ഈസ്റ്റ്ഹിൽ റണ്ണറപ്പും, ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


എൽ.പി. അറബിക് വിഭാഗത്തിൽ ഫ്രാൻസിസ് റോഡ് എ.എൽ.പി. സ്കൂൾ, ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവർ ഓവറോൾ നേടി

യു.പി. അറബിക് വിഭാഗത്തിൽ എം.ഐ.യു.പി. സ്കൂൾ മൂരിയാട്, കാലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസ്. എന്നിവർ ഓവറോൾ നേടി.

എച്ച്.എസ്. അറബിക് വിഭാഗത്തിൽ ജി.ജി. മോഡൽ ജി.എച്ച്.എസ്. ചാലപ്പുറം ഓവറോൾ നേടി.


സംസ്കൃതം യു.പി. വിഭാഗത്തിൽ ഗോവിന്ദപുരം എ.യു.പി. സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി.

സംസ്കൃതംഎച്ച്.എസ്. വിഭാഗത്തിൽ രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി.


സമാപന സമ്മേളനം കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. കെ. നാസർ ഉദ്ഘാടനം ചെയ്തു.
സമ്മാനദാന ചടങ്ങ് സിറ്റി എ.ഇ.ഒ കെ.വി. മൃദുല ഉദ്ഘാടനം നിർവഹിച്ചു.
സിസ്റ്റർ സോണി തോമസ്, സിസ്റ്റർ അൻജലി മറിയ കൗൺസിലർ വരുൺ ഭാസ്കർ,ഷജീർ ഖാൻ വയ്യാനം, കെ മുഹമ്മദ് അസ്ലം, വി സ്മിത ലക്ഷി , അബ്ദുൽ റാസിക്ക് പൂവ്വാട്ട്, ജംഷീർ , ബിനോയ് ചേറ്റൂർ,ഹാഷിഫ് നടക്കാവ് , ഡോക്ടർ സബിന എന്നിവർ പ്രസംഗിച്ചു.
 നിരവധി അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Post a Comment

Previous Post Next Post