സർഗ്ഗ വസന്തം 2025-26 " അൽ ഹിക്മ മാവൂർ ഓവറോൾ ചാമ്പ്യന്മാർ.
മുക്കം : കൊടിയത്തൂർ കോംപ്ലക്സ് തല മദ്രസ "സർഗ്ഗ വസന്തം" 25-26 "
ൽ അൽ ഹിക്മ മാവൂർ 401 പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.
353 പോയിന്റുകളോടെ അൽ ബസീറ പെരുമണ്ണയാണ് രണ്ടാം സ്ഥാനം നേടിയത്. 206 പോയിന്റുകൾ നേടിയ അലിഫ് ഹോളിഡേ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
നെല്ലിക്കാപറമ്പ് ഗ്രീൻവാലി ക്യാമ്പസിൽ വെച്ച് നടന്ന
പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോംപ്ലക്സ് ചെയർമാൻ അബ്ദുറഹിമാൻ കെ പി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹി റിയാസ് ചെറുവാടി, കബീർ കൊടിയത്തൂർ , ഫസൽ മാസ്റ്റർ പെരുമണ്ണ എന്നിവർ സംബന്ധിച്ചു.
നജീബ് ചെറുവാടി സ്വാഗതവും കബീർ കൊടിയത്തൂർ നന്ദിയും പറഞ്ഞു
Tags:
Mavoor News
