പുന്നക്കൽ രക്തദാന ക്യാമ്പ്
അവിസ്മരണീയമായി
ഹോപ്പ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിന്റെ ബ്ലഡ് ഡൊണേഷൻ ഡ്രൈവിന് സമാപനം..
ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയലിന്റെ 100ആമത് ഡൊണേഷനോടനുബന്ധിച്ച് പ്ലാൻ ചെയ്ത 100 പേരുടെ രക്തദാനം ലക്ഷ്യം കവിഞ്ഞു..
ഇന്ന് ഹോപ്പ് ബ്ലഡ് പുന്നക്കൽ വിംഗിന്റെയും പുന്നക്കൽ നാഷണൽ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തി ൽ അൽമദ്രസത്തുൽ ഇസ്‌ലാമിയാ ഹാളിൽ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പ് നാടിന്റെ ആവേശമായി..
വനിതകളടക്കം 61 പേരാണ് ക്യാമ്പിനെത്തി രക്തം നൽകിയത് ..
ഇഖ്റ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ചിപ്പി ദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി..
ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഷക്കീർ പെരുവയൽ, ഷംസുദ്ധീൻ മുറമ്പാത്തി,യൂസുഫ് പുന്നക്കൽ, ഷാജിമോൻ വെള്ളിമാട്‌കുന്ന് ,ഷമീം അത്തോളി ,ഷുക്കൂർ അത്തോളി ,ഇബ്രാഹിം കമ്പളത്ത് ,നാഷണൽ ലൈബ്രറി സെക്രട്ടറി ഹുസ്സൈൻ മാഷ് പുന്നക്കൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി..
ഇന്നത്തേതടക്കം ആകെ 119 പേരാണ് ഹോപ്പിന്റെ ബ്ലഡ് ഡൊണേഷൻ ഡ്രൈവിന്റെ ഭാഗമായി രക്തദാന പുണ്ണ്യ കർമ്മം അനുഷ്ടിച്ചത്..
Tags:
Kozhikode News


