Trending

പെരുമണ്ണ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് യാഥാര്‍ഥ്യമാകുന്നു

പെരുമണ്ണ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് യാഥാര്‍ഥ്യമാകുന്നു


പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

പെരുമണ്ണ ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് യാഥാര്‍ഥ്യമാകുന്നു. പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ശിലാഫലക അനാഛാദനം എംഎൽഎ നിർവ്വഹിച്ചു.

പൊതുജനങ്ങള്‍ക്ക് കാര്യക്ഷമമായും സുതാര്യമായും വേഗത്തിലും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഓഫീസുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, എ ഡി എം സി മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. അജിത, ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ ശ്യാമള പറശ്ശേരി, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ ഷമീർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post