Trending

പെരുവയൽ കുളം: പ്രതിഷേധങ്ങൾക്കിടയിലും നാടിന് സമർപ്പിച്ചു; ഇനി നാടിനൊരു മുതൽക്കൂട്ട്

പെരുവയൽ കുളം: പ്രതിഷേധങ്ങൾക്കിടയിലും നാടിന് സമർപ്പിച്ചു; ഇനി നാടിനൊരു മുതൽക്കൂട്ട്


പെരുവയൽ: നാട്ടുകാർക്ക് ഏറെ പ്രയോജനകരമായ പെരുവയൽ കുളം നവീകരണം പൂർത്തിയാക്കി, ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും പെരുവയൽ ഗ്രാമപഞ്ചായത്ത് നാടിന് സമർപ്പിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
എട്ടാം വാർഡിലെ സി.പി.എമ്മിൻ്റെയും ബി.ജെ.പി.യുടെയും ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് നവീകരിച്ച കുളത്തിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്.


ഉദ്ഘാടനത്തിന് ശേഷം ഇരു പാർട്ടികളുടെയും നേതൃത്വത്തിൽ പെരുവയൽ അങ്ങാടിയിലൂടെ പ്രതിഷേധ പ്രകടനവും നടന്നു.
മറുഭാഗത്ത്, യു.ഡി.എഫ്. അനുഭാവികളും ഉദ്ഘാടനശേഷം അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അങ്ങാടിയിൽ പ്രകടനം നടത്തി. 


നവീകരിച്ച കുളം പ്രദേശവാസികൾക്ക് വലിയ മുതൽക്കൂട്ട് ആകുമെന്നാണ് പഞ്ചായത്തിൻ്റെ പ്രതീക്ഷ.
ചടങ്ങിൽ എട്ടാം വാർഡ് മെമ്പർ വിനോദ് ഇളവന, മറ്റ് വാർഡ് മെമ്പർമാരായ പി.കെ. ഷറഫുദ്ദീൻ, ഉനൈസ് അരീക്കൽ, അനീഷ് പാലാട്ട്, സലീം തുടങ്ങിയവരും, കലാ-കായിക-സാമൂഹിക-സാംസ്കാരിക-സന്നദ്ധ മേഖലകളിലെ നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post