Trending

അരുത് ലഹരി അരുതരുത് ഭയക്കണമവനെ

ലഹരിമുക്തം


അരുത് ലഹരി അരുതരുത്
ഭയക്കണമവനെ
വെറുക്കണമവനെ എടുക്കും ജീവനെ യെന്നറിഞ്ഞിരിക്കണം
തച്ചുടക്കണമതിനെ
നമ്മൾ.


ഭീകരനവൻ
ചേർന്നു നിന്നാൽ
തകർക്കുമവൻ
ജീവനെയെന്നറിയുക
കണ്ടറിഞ്ഞവനെ
അകന്നു മാറി നിന്നീടണം നമ്മൾ.

അവനിൽ ലയിച്ചീടും നേരം-
വിട്ടകലും ബന്ധങ്ങൾ
അമ്മ സഹോദരരെ
തിരിച്ചറിയാതെ ഹനിക്കുന്നു ജീവനെ- 
രക്തം ഊറ്റി അടിമയാക്കിടും ലഹരി 
ലോക കാഴ്ച അസ്തമിച്ചീടും
കരുതിയിരിക്കുക 
നാമവനെ.

കുടുംബ ബന്ധം ഇരുട്ടിൽ ആണ്ടുപോവാ
തിരിപ്പാൻ
തുടച്ചുനീക്കണ
മവനെ
 ഭൂമുഖത്ത് നിന്ന് 
ആസ്വാദിച്ചീടണം
സ്വർഗ്ഗതുലൃമതു ജീവിതം നമുക്ക്.

നമുക്ക് ചുറ്റുമുള്ള
പ്രിയരെ
ഓർക്കണം
അവർക്ക് വേണം നമ്മേയെന്നറിയണം.
ജീവിതമൊന്നു ലഹരിയെന്നരിഞ്ഞ്
ഉണർന്ന് കൈകോർത്തീടാം 
നാടിൻ സുരക്ഷക്കായ്
ഒന്നായി മുന്നേറീടാം .

മാധവി വേണുഗോപാൽ

Post a Comment

Previous Post Next Post