മണ്ണൂർ പ്രകാശിന്
സ്നേഹാദരം
ഗായകൻ മണ്ണൂർ പ്രകാശിനെ കാഴ്ച കോഴിക്കോട് ആദരിച്ചു.
2025 ഒക്ടോബർ 14 ന് ചൊവ്വാഴ്ചവൈ:5 മണിക്ക് ജിജീഷ് വത്സൻ നഗറിൽ (കോഴിക്കോട് ടൗൺഹാൾ ) ആണ് പരിപാടി നടന്നത്.
നാടകകൃത്ത് സതീഷ് കെ സതീഷ് ഉദ്ഘാടനം ചെയ്തു.
ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ ഉപഹാര സമർപ്പണം നടത്തി. ഗായകൻ പി കെ സുനിൽകുമാർ പൊന്നാട അണിയിച്ചു. റോയ്സൺ പി സെബാസ്റ്റ്യൻ ആശംസ അർപ്പിച്ചു സംസാരിച്ചു.
സ്നേഹാദരവ് ഏറ്റു വാങ്ങിയ മണ്ണൂർ പ്രകാശ് മറുമൊഴി നടത്തി.
സ്നേഹാദരവിന് ശേഷം
ജീവരാഗം ഒരുക്കിയ മധുര ഗീതങ്ങൾ അരങ്ങേറി.
Tags:
Kozhikode News

