ചാത്തമംഗലം പഞ്ചായത്തിലെ രണ്ട് റോഡ് പ്രവൃത്തികള്‍
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉല്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ രണ്ട് റോഡുകളുടെ പ്രവൃത്തികള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ അനുവദിച്ച പാലക്കാടി പുള്ളന്നൂര്‍ ശിവക്ഷേത്രം റോഡ്, 10 ലക്ഷം രൂപ അനുവദിച്ച മാണിയേടത്ത്കുഴി കുന്നത്ത്കുഴി റോഡ് എന്നീ പ്രവൃത്തികള്‍ക്കാണ് തുടക്കം കുറിച്ചത്.
Tags:
Kunnamangalam News


