Trending

മൂന്ന്തൊട്ടിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു.

മൂന്ന്തൊട്ടിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു.


ചെന്നലോട്: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ ചെന്നലോട് മൂന്നുതൊട്ടിപ്പടി റോഡ് യാത്രക്കായി തുറന്നു കൊടുത്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ ഈ റോഡ് പ്രവർത്തി നടത്തിയത്. റോഡിൻറെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കുര്യൻ പായിക്കാട്ട്, സിബി ജോൺ, കുര്യൻ ഷാൻബാഗ്, മത്തായി നിരപ്പിൽ, മോഹനൻ പാറക്കുടി, ബിന്ദു, ശശി പാറക്കുടി, ജയിൻ പുത്തൻപുര, ജോസഫ് പ്ലാച്ചേരി, റിനി ബെന്നി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post