Trending

എസ് എൽ ആർ സി . ഭാരവാഹികളെ തിരഞ്ഞെടുത്തു

എസ് എൽ ആർ സി . ഭാരവാഹികളെ തിരഞ്ഞെടുത്തു


കോഴിക്കോട്: എസ്‌.എൽ.ആർ.സി ഡയറക്ടർ. കെ. വി . അബ്ദുല്ലത്തീഫ് മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, 2025-28 കാലയളവിലേക്കുള്ള 19 അംഗ സംഘ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.

റഷീദ. കെ വി(പ്രസിഡണ്ട്), ആയിഷ ഇ വി, സെറീന പി എം(വൈസ് പ്രസിഡണ്ടുമാർ),ഷെരീഫ പി യം (ജനറൽ സെക്രട്ടറി), മറിയം കെഎം, മംതസ് ഇ.വി (സെക്രട്ടറിമാർ), നൂർജ ഉമ്മർ (ട്രഷറർ), ആമിന ഹാറൂൻ ( ജനറൽ കൺവീനർ), സെക്കീന താഹിർ (മാനേജർ) എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഖദീജ എസ് എം, ഡോക്ടർ ബീന സുൽഫിക്കർ, ഫൗസിയ എസ് എം, നഈമ ബറാമി, സുബൈദ പി പി, മുംതാസ് സലാം, ദില്ലാർ ഇ കെ, ഫാത്തിമ കെ വി, റംഹിൽ ഇ കെ, ബീവി കെ വി എന്നിവരെ തിരഞ്ഞെടുത്തു

പുതിയ വർഷത്തേക്കുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
പുതിയ ഭാരവാഹികൾ, സംഘടനയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായും നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.
എല്ലാ  വർഷത്തെയും പോലെ, അടുത്ത കാലയളവിലും പഠനത്തോടൊപ്പം തന്നെ കാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് പുതിയ കമ്മിറ്റി തീരുമാനിച്ചു.
പുതിയ കമ്മിറ്റിക്ക് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സമൂഹത്തിൽ മികച്ച സ്വാധീനം ചെലുത്താനും കഴിയട്ടെ എന്ന് ഡയറക്ടർ ആശംസിച്ചു.

Post a Comment

Previous Post Next Post