കരാട്ടെ ബെൽറ്റ് എക്സാമിനേഷൻ സംഘടിപ്പിച്ചു.
ജപ്പാൻ ഷിറ്റോ റിയോ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹിമായത്തുൽ ഇസ് ലാം ഹയർ സെക്കന്ററി സ്കൂളിൽ ബെൽറ്റ് എക്സാമിനേഷൻ സംഘടിപ്പിച്ചു. വിജയികൾക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റും സ്കൂൾ മാനേജർ പി. കെ. വി അബ്ദുൽ അസീസ് വിതരണം ചെയ്തു. പി. ടി. എ പ്രസിഡന്റ് കെ. പി നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. പി മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി. കരാട്ടെ ഇൻസ്‌ട്രക്ടർ ഐശ്വര്യ, കെ. റിയാസ്, കെ. വി ഷാനി, ഷാനവാസ്, ആലിക്കോയ, ആതിര എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ വി. കെ ഫൈസൽ സ്വാഗതവും സ്കൂൾ കായികാധ്യാപകൻ സി. ടി ഇൽ യാസ് നന്ദിയും പറഞ്ഞു.
Tags:
Kozhikode News

