Trending

തൊഴിലവകാശ നിഷേധങ്ങൾക്കെതിരെ സമരം ശക്തമാക്കും - അഡ്വ.എം.റഹ്മത്തുള്ള

തൊഴിലവകാശ നിഷേധങ്ങൾക്കെതിരെ സമരം ശക്തമാക്കും -
അഡ്വ.എം.റഹ്മത്തുള്ള


കോഴിക്കോട്:
തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന സർക്കാരുകൾക്കെതിരെ സമരം ശക്തമാക്കുമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള പറഞ്ഞു. തൊഴിലവകാശങ്ങൾ നിഷേധിക്കുന്ന നിയമനിർമ്മാണങ്ങളാണ് സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന ഓമനപ്പേരിട്ട് ജോലി സമയം വർദ്ധിപ്പിക്കാനും ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാനുമാണ് ശ്രമിക്കുന്നത്.
മോട്ടോർ മേഖല പരിഷ്കാരങ്ങളുടെ പരീക്ഷണശാലയാക്കി മാറ്റുകയും തൊഴിലാളികളെ വിസ്മരിക്കുകയും ചെയ്യുന്നുവെന്നും റഹ്മത്തുള്ള പറഞ്ഞു.
മോട്ടോർ ആൻറ് എൻജിനീയറിംഗ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന നേതൃക്യാമ്പ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് വി.എ.കെ.തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
സംഘടനാ - തൊഴിൽ വിഷയങ്ങളെ ഉൾപ്പെടുത്തി എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്ടിയു മോട്ടോർ ഫെഡറേഷൻ സംസ്ഥാന നിരീക്ഷകൻ അഷ്റഫ് ഇടനീർ, എസ്ടിയു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, എസ്ടിയു മോട്ടോർ ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി എൻ കെ സി ബഷീർ തുടങ്ങിയവർ സംസാരിച്ചു.
സമാപന സംഗമം എസ്ടിയു ദേശീയ പ്രസിഡൻ്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലകളെ പ്രതിനിധീകരിച്ച് ശംസീർ മണിയനൊടി കാസർഗോഡ്, റാസിഖ് മടക്കര കണ്ണൂർ, പി റജീഷലി വയനാട്,ഇടിപി ഇബ്രാഹിം കോഴിക്കോട്, അടുവണ്ണി മുഹമ്മദ് മലപ്പുറം,അഷ്റഫ് പാറക്കുന്നം പാലക്കാട്, എം അബ്ദുൽ സലിം തൃശൂർ,എം എ ഇഖ്ബാൽ എറണാകുളം, താജ് വാവനാപുരം കോട്ടയം, അബ്ദുൽ സലീം പാലക്കൽ കൊല്ലം
തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യു എ ഗഫൂർ സ്വാഗതവും , ട്രഷറർ സുബൈർ മാര നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post