Trending

പേരും മുഖവും മാറി പരപ്പ്നിലം കോളനിക്ക്പകരം ഇനി ഡ്രീം ലാൻ്റ്: വി ഡി സതീഷൻ നാടിന് സമർപ്പിച്ചു

പേരും മുഖവും മാറി പരപ്പ്നിലം
കോളനിക്ക്പകരം ഇനി
ഡ്രീം ലാൻ്റ്:
വി ഡി സതീഷൻ നാടിന് സമർപ്പിച്ചു



അരനൂറ്റാണ്ടായി തുടരുന്ന കോളനി എന്ന പേരില്‍ നിന്നും ശോചനീയാവസ്ഥയില്‍ നിന്നും പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പരപ്പനിലം ലക്ഷം വീട് കോളനിക്ക് മോചനം.
ഇനി മുതല്‍‌ ഡ്രീം ലാന്‍റ് എന്ന പേരില്‍ അറിയപ്പെടും. ഉന്നതിയില്‍ മികച്ച അടിസ്ഥാന സൗകര്യവും ഒരുങ്ങി. ഉന്നതി നവീകരണത്തിന്‍റെ ഉദ്ഘാടനവും പുനര്‍നാമകരണവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വ്വഹിച്ചു. എം കെ രാഘവൻ എം പി മുഖ്യാതിഥിയായിരുന്നു.എം.എന്‍.ലക്ഷം വീട് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പട്ടികജാതി കോളനിയാണ്. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് ഏറെ ദുസ്സഹമായ സാഹചര്യമായിരുന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്തിന്‍റെയും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. ഇന്‍റര്‍ ലോക്ക്, പാര്‍ക്ക്, അഴുക്കുചാല്‍, ചുറ്റുമതില്‍, കിണര്‍ നവീകരണം എന്നിവയാണ് പദ്ധതി പ്രകാരം നടത്തിയത്. അരികുവല്‍ക്കരണത്തിന്‍റെ കോളനി എന്ന മാറുന്ന ചടങ്ങ് പ്രദേശവാസികള്‍ ആഘോഷമാക്കി മാറ്റി. ഉന്നതി നിവാസികളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്താണ് പുതിയ പേര് കണ്ടെത്തിയതെന്ന് വാര്‍ഡ് മെമ്പര്‍ ഉനൈസ് അരീക്കല്‍ വ്യക്തമാക്കി.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.സുഹറ, അനീഷ് പാലാട്ട്, ഷാഹിന സലാം, വാര്‍ഡ് മെമ്പര്‍ ഉനൈസ് അരീക്കല്‍‌, കെ.മൂസ്സ മൗലവി, രവികുമാര്‍ പനോളി, സി എം സദാശിവൻ ,അനൂപ് പി.ജി,സി.ടിസുകുമാരന്‍, പേങ്കാട്ടിൽ അഹമ്മദ്, ഷാജി അറപ്പൊയില്‍, കെ.ബീരാന്‍ മൗലവി, കെ.അസൈനാര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post