വോട്ട് മോഷണം
കേരളത്തിൽ ഏറ്റെടുത്തു നടത്തുന്നത് പിണറായി - അഷ്ക്കർ ഫറോക്ക്
മാവൂർ: കേന്ദ്രത്തിൽ ബി.ജെ.പി നടത്തുന്ന വോട്ട് മോഷണം
കേരളത്തിൽ ഏറ്റെടുത്തു നടത്തുന്നത് പിണറായി സർക്കാറാണെന്ന് അഷ്ക്കർ ഫറോക്ക് അഭിപ്രായപ്പെട്ടു.ആർ.എസ്.എസ്
പറയുന്നതുപോലെ ഭരണം നടത്തുന്ന ദൗത്യമാണ്
പിണറായി വിജയൻ ഏറ്റെടുത്ത് നടത്തുന്നതെന്നും
അദ്ദേഹം പറഞ്ഞു.
കള്ളക്കേസുകളിൽ കുടുക്കി
നിശബ്ദരാക്കാൻ നോക്കുന്ന രാഷ്ട്രീയ തന്ത്രം വില പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി അഹമ്മദ് അധ്യക്ഷതവഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്
എ.കെ മുഹമ്മദലി ,
മുസ്ലിംലീഗ് സെക്രട്ടറി ലത്തീഫ് മാസ്റ്റർ,
നേതാക്കളായ എം .ഇസ്മായിൽ മാസ്റ്റർ, പി ഉമ്മർ മാസ്റ്റർ, യു.എ ഗഫൂർ, കെ ഉസ്മാൻ.
ഒ.എം, നൗഷാദ് എന്നിവർ സംബന്ധിച്ചു.
Tags:
Mavoor News