സെൻട്രൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം: 'തിരികെ 2025' വർണ്ണാഭമായി
കാരന്തൂർ: കാരന്തൂരിൽ വർഷങ്ങൾക്ക് മുമ്പ് പ്രവർത്തിച്ചിരുന്ന സെൻട്രൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയായ 'ഓൾഡ് ഈസ് ഗോൾഡ്' വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 'തിരികെ 2025' എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. കാരന്തൂർ ഹൗസിംഗ് സൊസൈറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി വർണ്ണാഭമായ ചടങ്ങുകളോടെയാണ് നടന്നത്.
എം. ശിവദാസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ചോലക്കൽ മീത്തൽ, ജയറാം സി, സന്തോഷ് പി കെ, ഷൈനി ടി എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ എം.എം സ്വാഗതം ആശംസിച്ചപ്പോൾ സമീർ ഇ.എം നന്ദി രേഖപ്പെടുത്തി. സംഗമത്തിൽ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Tags:
Kunnamangalam News