Trending

പെരുമണ്ണയിൽ പുതിയ റോഡ് നാടിന് സമർപ്പിച്ചു

പെരുമണ്ണയിൽ പുതിയ റോഡ് നാടിന് സമർപ്പിച്ചു


പെരുമണ്ണ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ന്യൂ വില്ലാസ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.


പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് 14-09-2025-ന് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തിന്റെ 2024-25, 2025-26 വർഷങ്ങളിലെ ജനകീയ ആസൂത്രണത്തിൽ ഉൾപ്പെടുത്തിയാണ് ആറു ലക്ഷം രൂപ അടങ്കൽ തുക വകയിരുത്തി ഒൻപതാം വാർഡിലെ റോഡ് നിർമ്മിച്ചത്. റോഡ് നിർമ്മാണം പൂർത്തിയായതോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഒൻപതാം വാർഡ് മെമ്പറുമായ സി. ഉഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എം.എ. പ്രതീഷ്, കെ. പ്രേമദാസൻ, ദീപാ കാമ്പുറത്ത്, ആസൂത്രണ കമ്മിറ്റി അംഗം ഇ.കെ. സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വാർഡ് വികസന കൺവീനർ ശശികുനിപ്പുറം സ്വാഗതം ആശംസിച്ച ചടങ്ങിൽ, റോഡിന്റെ ഗുണഭോക്താക്കളായ കുടുംബാംഗങ്ങൾ പ്രസിഡന്റ് ഷാജി പുത്തലത്തിനെയും വൈസ് പ്രസിഡന്റ് സി. ഉഷയെയും മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കേക്ക് മുറിക്കലും ഉണ്ടായിരുന്നു. കെ.പി. സൗദ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post