നന്മ റസിഡൻസ് അസോസിയേഷൻ പൂക്കള മത്സരം: വിജയികൾക്കുള്ള സമ്മാനദാനം കെ കെ ഷമീർ നിർവഹിച്ചു
പെരുമണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ കെ ഷമീർ നന്മ റസിഡൻസ് അസോസിയേഷൻ ചാമാടത്ത് സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നിർവഹിച്ചു. ആഗസ്റ്റ് 26-ന് നടന്ന മത്സരത്തിൽ 26 കുടുംബാംഗങ്ങളാണ് പങ്കെടുത്തത്.
റസിഡൻസ് അസോസിയേഷൻ കൺവീനർ ഉഷ കോമളവല്ലി പി.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, ട്രഷറർ ജഗജീവൻ കെ. സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി രവീന്ദ്രൻ പി.ഇ. നന്ദി പ്രകാശിപ്പിച്ചു.
Tags:
Perumanna News