Trending

വിമുക്തഭടനെയും അംഗനവാടി ടീച്ചറെയും ആദരിച്ചു

വിമുക്തഭടനെയും          അംഗനവാടി ടീച്ചറെയും ആദരിച്ചു 


ചെറുകുളത്തൂർ ‘നേത്ര ദാന ഗ്രാമം’ എന്നറിയപ്പെടുന്ന ചെറുകുളത്തൂരിൽ (നോർത്ത്)ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ഉണ്ടായി.30 വർഷകാലത്തെ സേവനത്തിന് ശേഷം ഈ മാസം പട്ടാളത്തിൽ നിന്നും വിരമിച്ച സുബേദാർ പറയത്ത് സജിത്കുമാറിനെ വിമുക്ത ഭടൻമാരും നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൻ നിന്നും ബാൻഡ് വാദ്യത്തോടെ വേദിയിലേക്ക് ആനയിച്ചു.കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ എന്ന സംഘടന ആണ് പരിപാടി സംഘടിപ്പിച്ചത്. റിട്ടയർഡ് അധ്യാപകനും സജിത്കുമാറിന്റെ പിതാ വുമായ പി ഉണ്ണികൃഷ്ണൻ മാഷ് അധ്യക്ഷനായി. സ്വന്തം വീട്ടുമുറ്റമായിരുന്നു വേദി.കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ നു വേണ്ടി സറിൻ തിരുവോട് പൊന്നാടഅണിയിച്ച് മെമന്റോ നൽകി.സുധീഷ് മേക്കലമാടത്തിൽ,വിശ്വനാഥൻ മാഷ്,രവീന്ദ്രൻ പറയത്ത്,സിക്സ് സ്റ്റാർ ചെറുകുളത്തൂർ സംഘടനക്ക് വേണ്ടി ഉമേഷ് തഴത്തടത്തിൽ എന്നിവരും സജിത് കുമാറിനെ പൊന്നാട അണിയിച്ചു.
            33 വർഷം ചെറുകുളത്തൂർ അംഗനവാടിയിൽ അധ്യാപിക ആയി പ്രവർത്തിച്ചുവരുന്ന  എ ശ്യാമള ടീച്ചറെയും അംഗനവാടിയിൽ ഇപ്പോഴുള്ള കുട്ടികളെയും പാരിതോഷികം നൽകി സ്വീകരിച്ചു.വിമുക്തഭടന്മാരും സജിത്കുമാറിന്റെ കുടുംബാംഗങ്ങളും അംഗനവാടി കുട്ടികളും ഗാനാലാപനവും നൃത്തങ്ങളും അവതരിപ്പിച്ചു.കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ ഭാരവാഹികളായ ജംഷ് ജേക്കബ്ബ്, ദിനീഷ് കുന്നത്ത്,ധർമ്മരാജൻ പെരുവഴിക്കടവ് ,എന്നിവരും കേരള പോലീസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് മേലെ പെരുളി,സുധീഷ് കൂമുള്ളി,സ്ഥലത്തെ മുതിർന്ന പൗരൻ കെ കേളുക്കുട്ടി മാഷ് ,പറയത്ത് നീന എന്നിവരും ആശംസ പ്രസംഗം നടത്തി.സജിത് കുമാറും ശ്യാമള ടീച്ചറും മറുപടി പ്രസംഗം നടത്തി.അലി ബാലുശ്ശേരി സ്വാഗതവും നഹേഷ് കോവൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post