Trending

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം. യു.സി.രാമൻ

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം.
യു.സി.രാമൻ


കെട്ടാങ്ങൽ:നമ്മുടെ രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യം മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും മറ്റു താത്പര്യങ്ങൾക്കു വേണ്ടി ഭാരതത്തിൻ്റെ മഹത്തായ മൂല്യങ്ങൾ തകർത്തുകളയാൻ ശ്രമിക്കുന്ന ക്ഷിദ്ര ശക്തികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ അഭിപ്രായപ്പെട്ടു.ഓണാഘോഷത്തിൻ്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ ഓണാഘോഷ സന്ദേശവും കിറ്റ് വിതരണവും നടത്തി.പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എൻ. എം ഹുസൈൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എൻ.പി.ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ, സെക്രട്ടറിഅഹമ്മദ് കുട്ടി അരയങ്കോട്, ടി.ടി മൊയ്തിൻ കോയ,എ.കെ.ഇബ്രാഹിം ഹാജി,ഉമ്മർ വെള്ളലശ്ശേരി,ഇ.പി.അസീസ്,സി.ബി.ശ്രീധരൻ,രാജൻ മലയമ്മ, ഗണേശൻ അരയങ്കോട്, പഞ്ചായത്ത് മെമ്പർമാരായ പി.കെ.ഹഖീംമാസ്റ്റർ,ഇ.പി.വത്സല എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post