Trending

ഹരിത ഗ്രന്ഥാലയമായി ജനകീയ വായനശാല വെള്ളിയൂർ

ഹരിത ഗ്രന്ഥാലയമായി ജനകീയ വായനശാല വെള്ളിയൂർ



വെള്ളിയൂർ: വായനയുടെ സംസ്കാരത്തോടൊപ്പം പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം കൂടി സമൂഹത്തിന് പകർന്ന് നൽകാനും, ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് കൊണ്ട് കാര്യക്ഷമവും, മാത്യകാപരവുമായ പ്രവർത്തനങ്ങൾ നടത്തി പരിസ്ഥിതി സൗഹ്യദ സമുഹം സ്യഷ്ടിക്കാനും ലക്ഷ്യം വെച്ച് നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ ഹരിത കേരളമിഷൻ   നൽകുന്ന ഹരിത ഗ്രന്ഥാലയമായി സാക്ഷ്യപ്പെടുത്തുന്ന ഹരിതഗ്രന്ഥാലയ സാക്ഷ്യപത്രം വെള്ളിയൂർ ജനകീയ വായനശാലയ്ക്ക്  ലഭിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സി ഗ്രേഡ്  വായനശാലയാണ്  നിലവിൽ ജനകീയ വായനശാല വെള്ളിയൂർ. നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാറക്കൽ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറലും നടത്തി. പ്രസിഡണ്ട് എസ് രാജീവ് ഏറ്റ് വാങ്ങി. എം.കെ പ്രകാശൻ വെള്ളിയൂർ അദ്ധ്യക്ഷത വഹിച്ചു. കാദർ വെള്ളിയൂർ  ഹരിത സന്ദേശം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ എ ജമാലുദ്ധീൻ മാസ്റ്റർ, എം.സി ഉണ്ണികൃഷ്ണൻ ചടങ്ങിൽ സംസാരിച്ചു. വായനശാല സെക്രട്ടറി എം.കെ ഫൈസൽ മാസ്റ്റർ സ്വാഗതവും, ജോ: സെക്രട്ടറി ഷീന കെ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post