കെ. ടി. ആലികുട്ടി അനുസ്മരണം
മാവൂർ: ഐ എൻടിയുസി ജില്ലാ സെക്രട്ടറിയും കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായിരുന്ന കെ.ടി.ആലിക്കുട്ടിയുടെ 21-ാം ചരമവാർഷിക അനുസ്മരണം മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐഎൻടിയുസി ഓഡിറ്റോറിയത്തിൽ വെച്ച് ഡി സി സി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വളപ്പിൽ റസാഖ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് കെ.എം. അപ്പു കുഞ്ഞൻ അധ്യക്ഷത വഹിച്ചു. പി. സി. അബ്ദുൾകരിം, പി. ഭാസ്ക്കരൻ നായർ, ടി.പി. ഉണ്ണികുട്ടി, വി.എസ്. രജ്ഞിത്ത്, ജയശ്രി ദിവ്യപ്രകാശ്, മൈമൂന കടുക്കാഞ്ചേരി, ഇ.കെ. നിധീഷ്, വി. അരവിന്ദൻ, സത്യൻ കുതിരാടം, ടി. മണി, സി.ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:
Mavoor News