മാവൂർ ബി.ആർ.സി 'ഓണച്ചങ്ങാതി' സംഘടിപ്പിച്ചു
മാവൂർ ബി.ആർ.സി നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ സാമൂഹീകരണത്തിന്റെ ഭാഗമായി നടത്തിയ 'ഓണചങ്ങാതി' ഉദ്ഘാടനം നടന്നത് ചാത്തമംഗലം പഞ്ചായത്തിലെ RECGVHSS ൽ പഠിക്കുന്ന ശിവാനിയയുടെ വീട്ടിൽ വെച്ചായിരുന്നു . പൂക്കളമിട്ടും ഊഞ്ഞാലുകെട്ടിയും ഓണപാട്ടുകൾ പാടിയും എല്ലാവരും ഒത്തുചേർന്നു ഓണാഘോഷത്തിൻ്റെ ഭാഗമായി ഓണക്കോടിയും മധുരപലഹാരങ്ങളും പായസവും ഒക്കെ ഒരുക്കിയിരുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സുഷമ ഉദ്ഘാടനം ചെയ്തു. ബി.പി.സിജോസഫ് തോമസ് അദ്ധ്യക്ഷനായി, REC യിലെ അധ്യാപിക ശാലിനി, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ആതിര, സജിത, അണിമ , സീന സിആർസിസി മാരായ ചിഞ്ചു ,നീതു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓണ ചങ്ങാതിയുടെ ഭാഗമായി ബിആർസി പരിധിയിലുള്ള പഞ്ചായത്തുകളിലെ കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ ഒത്തുചേർന്നു കുട്ടികൾക്കുള്ള ഓണക്കോടിയും മധുരപലഹാരങ്ങളും വിതരണം ചെയ്തു വിവിധ പഞ്ചായത്തുകൾ നടന്ന പരിപാടികളിൽ പഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു. ബി ആർ സി ട്രെയിനർമാർ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ,സി ആർ സി മാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
Tags:
Mavoor News