Trending

പ്രൗഢമായി മണക്കടവിലെ മാനവ സംഗമം

പ്രൗഢമായി മണക്കടവിലെ മാനവ സംഗമം


കോഴിക്കോട് : മണക്കടവ് ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസയിൽ ജെൽവെ മദീന മീലാദ് ക്യാമ്പയിനിൻ്റെ ഭാഗമായി മാനവ സംഗമം സംഘടിപ്പിച്ചു. പ്രദേശത്തെ വ്യത്യസ്ത മത വിശ്വാസികളെല്ലാം പങ്കെടുത്തു. അബ്ദുൽ ബാസിത് യമാനി പ്രാരംഭ പ്രാർത്ഥന നടത്തി പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.പി അഷ്റഫ് ഫൈസി പച്ചിലക്കാട് അദ്ധ്യക്ഷനായി. ആർജ്ജിത ഹിന്ദു സമാജം അദ്ധ്യക്ഷൻ ശ്രീമദ് സ്വാമി ആത്മദാസ് യമി, താമരശ്ശേരി രൂപത വികാർ ജനറൽ ഫാദർ ജോയ്സ് വയലിൽ എന്നിവർ സ്നേഹ ഭാഷണവും മുനീർ ഹുദവി വിളയിൽ പ്രമേയ ഭാഷണവും നിർവ്വഹിച്ചു. ചോനാംകുന്ന് മഹാശിവക്ഷേത്രം പ്രസിഡൻ്റ് അനിൽകുമാർ, കൊടൽകുന്നംകുളങ്ങര വിഷ്ണു ക്ഷേത്രം പ്രസിഡന്റ് ജിനേഷ് ചന്ദനാട്ടിൽ, വാർഡ് മെമ്പർ ഷാജി പനങ്ങാവിൽ, ബാലൻ മാസ്റ്റർ, മുഹമ്മദലി ശിഹാബ് യു.സി, എം.അബ്ദുൽ വഹാബ്, വി.എം അബ്ദുൽ അസീസ് മാസ്റ്റർ, മുഹ്സിൻ എം, തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ നാസർ മാഹിരി, മുഹമ്മദ് നിഹാൽ യമാനി, സി.എം അബ്ബാസ്, എ. ഹമീദ് മൗലവി, വി.എം അഷ്റഫ്, വി.എം അബ്ദുള്ളക്കുട്ടി മാസ്റ്റർ സംബന്ധിച്ചു.

Post a Comment

Previous Post Next Post