സബ് ജില്ലാതല മദ്റസ മത്സരം കുറ്റ്യാടിയിൽ
കുറ്റ്യാടി : കേരള മദ്റസ എജുക്കേഷൻ ബോർഡിന്റെ കീഴിൽ മികച്ച പ്രസംഗകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “Lisan Al Fusaha KMEB Speaker” മത്സരവും, ആൺകുട്ടികൾക്കായി ഫുട്ബോൾ മത്സരവും, പെൺകുട്ടികൾക്കായി ബാഡ്മിന്റൺ മത്സരവും ചെറിയ കുമ്പളം അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ നടന്നു.
മത്സരങ്ങൾക്ക് ഡോ. മുഹമ്മദ് തസ്നീം (ഗവ. താലൂക്ക് ഹോമിയോ ഹോസ്പിറ്റൽ) ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സരത്തിൽ അൽ മദ്റസത്തുൽ ഇസ്ലാമിയ വേളം ശാന്തിനഗർ, മദ്റസത്തുൽ ഖുർആൻ കുറ്റ്യാടി എന്നിവർ ജേതാക്കളായി.
ഫുട്ബോൾ മത്സരത്തിൽ മദ്റസത്തുൽ ഖുർആൻ കുറ്റ്യാടിയും, ബാഡ്മിന്റൺ മത്സരത്തിൽ അൽ മദ്റസത്തുൽ ഇസ്ലാമിയ വേളം ശാന്തിനഗറും വിജയിച്ചു.
കേരള മദ്റസ എജുക്കേഷൻ ബോർഡ് കോഴിക്കോട് നോർത്ത് മേഖലാ സെക്രട്ടറി അസ്ഹർ വി അധ്യക്ഷത വഹിച്ചു. വി. ടി. സലീം, കെ. സി. അസ്ലം, ഫാസിൽ പൈങ്ങോട്ടായി എന്നിവർ സംസാരിച്ചു. ഗഫൂർ എം. സി. സ്വാഗതവും ഷഫീഖ് എം. സി. നന്ദിയും പറഞ്ഞു.
Tags:
Kerala News