Trending

പെരുവയൽ ദാറുസ്സലാം മദ്രസയിൽ വർണ്ണാഭമായ നബിദിനാഘോഷം

പെരുവയൽ ദാറുസ്സലാം മദ്രസയിൽ വർണ്ണാഭമായ നബിദിനാഘോഷം


പെരുവയൽ ദാറുസ്സലാം മദ്രസയുടെ ആഭിമുഖ്യത്തിൽ വിപുലമായ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രഭാഷണങ്ങൾ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വർണ്ണാഭമായ ഘോഷയാത്ര എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.


രാവിലെ സയ്യിദ് ഹാശിം ശിഹാബ് ജിഫ്രി തങ്ങൾ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഘോഷയാത്രയിൽ നിരവധി വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു. രണ്ട് ദഫ് സംഘങ്ങൾ അണിനിരന്ന ഘോഷയാത്ര കൊണാറമ്പ്, പെരുവയൽ ജുമാ മസ്ജിദ് പരിസരം, കല്ലേരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു. കല്ലേരി മഖാമിൽ പ്രത്യേക പ്രാർത്ഥനയും നടന്നു.



മൗലിദ് പാരായണത്തിന് ശേഷം നടന്ന പൊതുസമ്മേളനം കോഡൂർ മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡന്റ് കെ.കെ മൊയ്തീൻ അധ്യക്ഷത വഹിച്ചു. പെരുവയൽ മഹല്ല് സെക്രട്ടറി കെ. മൂസ മൗലവി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ബഷീർ ബാഖവി മദ്ഹുറസൂൽ പ്രഭാഷണവും, ആബിദ് നദ്‌വി റബീഹ് സന്ദേശവും നൽകി.


പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെംബർ ഉനൈസ് അരീക്കൽ ആശംസകൾ അർപ്പിച്ചു.
നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്കുള്ള അവാർഡ് ദാനം പി.കെ. മൊയ്തീൻ കോയ ഹാജി നിർവഹിച്ചു. കെ. അബ്ദുറഹിമാൻ സ്വാഗതവും, പി.കെ മുനീർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post