ആത്മീയതയുടെ മറവിൽ ചൂഷണം ചെയ്യുന്നവരെ സമൂഹം തിരിച്ചറിയണം:
കേരള ജംഇയ്യത്തുൽ ഉലമ
മഞ്ചേരി: പ്രവാചകന്റെ മുടി എന്ന പേരിൽ ചരിത്രപരമായ യാതൊരു ആധികാരികതയും ഇല്ലാത്ത മുടി കൊണ്ടുവരികയും
ആ മുടി മുക്കിയ വെള്ളം ജനങ്ങൾക്ക് വിതരണം നടത്തുകയും ചെയ്യുന്നതിലൂടെ കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രവാചകന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും മുസ്ലിം സമൂഹത്തെ അപഹസിക്കുകയുമാണ് ചെയ്യുന്നതെന്ന് മഞ്ചേരിയിൽ സംഘടിപ്പിച്ച കേരള ജംഇയ്യത്തുൽ ഉലമ അഹ്ലുസ്സുന്ന വൽ ജമാഅ പണ്ഡിത സമ്മേളനം വ്യക്തമാക്കി.
സമ്മേളനം തമിഴ്നാട് അഹ്‌ലെ ഹദീസ് പ്രസിഡന്റ് അനീസുറഹ്മാൻ അഅളമി ഉദ്ഘാടനം ചെയ്തു .
വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയ ചൂഷണത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് മുടി വളരുന്നു എന്ന പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. ഇത്തരം വഞ്ചനകൾക്കെതിരെ ഉണർന്നു പ്രവർത്തിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പൊതുസമൂഹത്തിൽ മതവിദ്വേഷം വളർത്തുന്ന പ്രവണതകളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളും ജാതിമത സംഘടനാ നേതാക്കളും വിട്ടുനിൽക്കണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ ആഹ്വാനം ചെയ്തു.
നിരന്തരമായി വർഗീയ പ്രസ്താവനകൾ നടത്തുന്നവർക്ക് ഭരണാധികാരികൾ നൽകുന്ന ഗുഡ് സർട്ടിഫിക്കറ്റ് സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.
വിവിധ മതവിശ്വാസികൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യമാണ് കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര. ആ ചരിത്രത്തെയും പാരമ്പര്യത്തെയും തച്ചു തകർക്കാൻ ശ്രമിക്കുന്നവരെ നവോത്ഥാനത്തിന്റെ പേരിൽ ആദരിക്കുന്നത് പരിഹാസ്യമാണെന്ന് കെ ജെ യു വ്യക്തമാക്കി.
കെ.ജെ.യു വൈസ് പ്രസി ഡന്റ് പി .പി മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. കെ .എൻ .എം സംസ്ഥാന പ്രസിഡന്റ് ടി. പി അബ്ദുല്ലക്കോയ മദനി, ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി, കെ.എൻ.എം സംസ്ഥാന സെക്രട്ടറി മാരായ എം.ടി അബ്ദു സ്സമദ് സുല്ലമി, സി.മുഹമ്മദ് സലിം സുല്ലമി, കെ.ജെ.യു സംസ്ഥാന സെക്രട്ടറി ഹനീഫ് കായക്കൊടി , കെ.എൻ .എം ജില്ലാ പ്രസിഡന്റ് പി.കെ ഇസ്മയിൽ എഞ്ചിനീയർ , സെക്രട്ടറി ടി .യൂസുഫലി സ്വലാഹി,
ഐ. എസ്. എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി, എം.എസ്.എം സംസ്ഥാന സെക്രട്ടറി സുഹ്ഫി ഇമ്രാൻ , പി.മുഹ് യുദ്ദീൻ മദനി,
എം.എം നദ്‌വി, ഈസ മദനി , ഡോ:മുഹമ്മദലി അൻസാരി, പ്രൊ .എൻ.വി സക്കരിയ , നസ്റുദ്ദീൻ റഹ് മാനി, അബ്ദു റഹ് മാൻ ആദൃശ്ശേരി , അബ്ദുൽ ജലീൽ മാമാങ്കര, അനസ്സ് നദ്‌വി, ശരീഫ് അൻസാരി വാവൂർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.
Tags:
Malappuram News