Trending

നോഷണൽ അധ്യാപകരുടെ പ്രതിഷേധം

നോഷണൽ അധ്യാപകരുടെ പ്രതിഷേധം

മലപ്പുറം : 2016 മുതൽ 2021 വരെ കേരളത്തിലെ വിവിധ എയ്ഡഡ് സ്കൂളുകളിൽ നിയമനം  നേടിയ അധ്യാപകർക്ക് അഞ്ചുവർഷ കാലയളവിലെ  ശമ്പളം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നോഷണൽ ടീച്ചേഴ്സ് കലക്ടീവിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഓൺലൈൻ പ്രതിഷേധ സമരം ടിവി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. അഞ്ചുവർഷക്കാലയളവിലെ ശമ്പളം  അനുവദിക്കാത്തതിൽ  പ്രതിഷേധിച്ച് സർക്കാരിലേക്ക് വിവിധ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും അനുകൂല തീരുമാനം ലഭിക്കാത്തതിനാലാണ് അധ്യാപകർ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.  സെപ്റ്റംബർ 20ന് സെക്രട്ടറിയേറ്റിനു മുൻപിൽ  3000 ത്തോളം വരുന്ന അധ്യാപകരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി വലിയ സമരത്തിന് ഒരുങ്ങുകയാണ് ഈ അധ്യാപകർ. നോഷണൽ ടീച്ചേഴ്സ് കളക്ടീവ് സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ റഷീദ് കെ ടി, ട്രഷറർ അഹമ്മദ് അമീൻ കെ, നസീറ കെ കെ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post