മാവൂർ കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
പെരുവയൽ കായലം ചക്കിട്ടക്കണ്ടി സലീം (46) ആണ് മരിച്ചത്
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന
സഫ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കടന്നുപോകാനുള്ള ശ്രമത്തിനിടയിൽ
എതിർ ദിശയിൽ വാഹനം വന്നതോടെ പെട്ടെന്ന് സൈഡിലേക്ക് അടുപ്പിച്ചതോടെ അതേ ദിശയിൽ റോഡരികിലൂടെ വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിലേക്കും സ്കൂട്ടർ യാത്രക്കാരനായ സലിം ബസ്സിനടിയിലേക്കും വീണു. ബസിന്റെ പിൻചക്രം സലീമിന്റെ തലയിലൂടെ കയറിയിറങ്ങി.ഗുരുതരമായി പരിക്കേറ്റ സലീം തൽക്ഷണം മരിച്ചു.അപകടത്തെ തുടർന്ന് മാവൂർ കോഴിക്കോട് റോഡിൽ ഏറെനേരം ഗതാഗതം സ്ഥംഭിച്ചു മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തിയാണ്
Tags:
Death News