Trending

എൻഎസ്എസ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് ജില്ലയുടെ പ്രതിനിധിയായി ആവണി കെ എസ് .

എൻഎസ്എസ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് ജില്ലയുടെ പ്രതിനിധിയായി ആവണി കെ എസ് .


പിണങ്ങോട്: നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പിലേക്ക് വയനാട് ജില്ലയിൽ നിന്ന് ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട് എൻഎസ്എസ് വളണ്ടിയർ ലീഡർ ആവണി കെ എസ് തെരഞ്ഞെടുക്കപ്പെട്ടു. തഞ്ചാവൂരിൽ സെപ്റ്റംബർ 18 മുതൽ 24 വരെ നടക്കുന്ന നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തു നിന്നുള്ള 10 പേരിൽ ഒരാൾ ആയി ഈ മിടുക്കി. എട്ടാം ക്ലാസ് മുതൽ എൻ സി സി കേഡറ്റായി മികവ് തെളിയിച്ച ആവണി നാഷണൽ സർവീസ് സ്കീം നടത്തുന്ന വിവിധ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. നാഷണൽ സർവീസ് സ്കീമിലെ ജില്ലയുടെ മീഡിയ ടീം അംഗമാണ്. നല്ല പ്രഭാഷകയാണ്. സംസ്ഥാനതല കലോത്സവത്തിൽ മത്സരിച്ച് സമ്മാനം നേടിയ നാടൻപാട്ട് കലാകാരി കൂടിയാണ് ആവണി. പിണങ്ങോട് കൊയിലേരി വീട്ടിൽ രാജീവൻ ഉഷ ദമ്പതികളുടെ മകളാണ്. ഈ അഭിമാനകരമായ നേട്ടത്തിൽ പിടിഎ കമ്മിറ്റിയൂം മാനേജ്മെൻറും അധ്യാപകരും ആവണിയെ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post