സാംസ്ക്കാരിക വേദി
പഠന ക്ലാസ് സംഘടിപ്പിച്ചു
മാവൂർ യൂണിറ്റ് കെഎസ്എസ്പിയു സാംസ്കാരിക വേദി "സ്മാർട്ട്ഫോൺ ഉപയോഗം സാധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തിൽ ചെറൂപ്പയിൽ വെച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് എൻ എം ഭാസ്ക്കരൻ്റെ അധ്യക്ഷതയിൽ കെ എസ് എസ് എസ് പി യു
ജില്ലാ ജോയിൻ്റ് സെക്രട്ടറി വി. വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു.രണ്ട് സെഷനുകളിലായി യഥാക്രമം മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും കോഴിക്കോട് സിറ്റി സൈബർ സെൽ സീനിയർ പോലീസ് ഓഫീസർ ഇ. സുജിത്ത്, മൊബൈൽ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഐ.ടി. വിദഗ്ദ്ധൻ കെ.ജെ.പോൾ എന്നിവർ ക്ലാസെടുത്തു. ഡോ. വി. പരമേശ്വരൻ,എം. ഇസ്മായിൽ, എ പി മിനി, കെ പി അനിരുദ്ധൻ ,എ ആർ കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:
Mavoor News