Trending

ഓണസൗഹൃദം ഊട്ടിയുറപ്പിച്ച് പെരുവയലിലെ ഫുട്‌ബോൾ കൂട്ടായ്മ

ഓണസൗഹൃദം ഊട്ടിയുറപ്പിച്ച് പെരുവയലിലെ ഫുട്‌ബോൾ കൂട്ടായ്മ


പെരുവയൽ: ഓണം ആഘോഷിക്കുന്നവർക്കായി സ്നേഹവിരുന്നൊരുക്കി പെരുവയലിലെ ഫുട്‌ബോൾ കൂട്ടായ്മ. എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് വേറിട്ട പരിപാടികൾ സംഘടിപ്പിക്കുന്ന ഈ സൗഹൃദസംഘം ഇത്തവണയും വ്യത്യസ്തമായ ഒരു ഓണാഘോഷമാണ് നടത്തിയത്.


ഫുട്‌ബോളിന്റെ ആരവങ്ങൾക്കപ്പുറം പരസ്പര സ്നേഹവും സൗഹൃദവും പങ്കുവെച്ച ഈ കൂട്ടായ്മ, ഓണക്കാലത്ത് നാടിന് ഒരുമയുടെ സന്ദേശം നൽകി.



പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മെമ്പറും മികച്ച ഫുട്‌ബോൾ താരവുമായ ഉനൈസ് അരീക്കൽ പരിപാടിക്ക് നേതൃത്വം നൽകി. ഉനൈസിനൊപ്പം ജമാൽ പെരുവയൽ, ഉമ്മർ കോണാറമ്പ്, സലിം കരിമ്പാല, ജാഫർ പെരുവയൽ, എം. എൻ. കബീർ, റിയാസ്, ജയേഷ് ഇളവന, നിജേഷ് മുണ്ടക്കൽ, സുജിത്ത് തുടങ്ങിയവരും പരിപാടികൾക്ക് സജീവ പിന്തുണ നൽകി.
ഓണക്കാലം എല്ലാവർക്കും സന്തോഷം നിറഞ്ഞതാകണമെന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇങ്ങനെയൊരു സ്നേഹവിരുന്ന് ഒരുക്കിയത്. കളിക്കളത്തിലെ വീറും വാശിയും മാറ്റിവെച്ച് ഒത്തുകൂടിയ ഈ സൗഹൃദസംഘം, നാട്ടിലെ ഫുട്‌ബോൾ കൂട്ടായ്മകൾക്ക് ഒരു മാതൃക കൂടിയായി മാറുകയാണ്.

Post a Comment

Previous Post Next Post