കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കുക- ടി.പി അബ്ദുല്ലക്കോയ മദനി
കോഴിക്കോട്: കേരളത്തിലെ പ്രഥമ മുസ്‌ലിം പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ സമാപനമായി നടക്കുന്ന മുജാഹിദ് സംഗമം വിജയിപ്പിക്കുവാൻ മുജാഹിദ് പ്രവർത്തകർ പ്രയത്നിക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ആഹ്വാനം ചെയ്തു. 2025 നവംബർ 16 ഞായറാഴ്ച കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന മഹാ സമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും. കോഴിക്കോട് മുജാഹിദ് സെന്ററിൽ വെച്ച് ചേർന്ന സ്വാഗത സംഘയോഗത്തിൽ സമ്മേളന വിജയത്തിനായി രൂപീകരിച്ച വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. അബ്ദുറഹ്മാൻ മദനി പാലത്ത്, ഹനീഫ് കായക്കൊടി, അബ്ദുസ്സലാം വളപ്പിൽ, സി കെ പോക്കർ മാസ്റ്റർ, സി മരക്കാരുട്ടി, വി അബ്ദുറഹ്‌മാൻ, ഷബീർ കൊടിയത്തൂർ, വി പി അബ്ദുസ്സലാം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Tags:
Kozhikode News