Trending

വീട്ടിലേക്ക് ഒരു പുസ്തകം" -വായനാ വസന്തം - പദ്ധതിക്ക് ജനകീയ വായനശാല വെള്ളിയൂരിൽ തുടക്കം

വീട്ടിലേക്ക് ഒരു പുസ്തകം" -വായനാ വസന്തം - പദ്ധതിക്ക് ജനകീയ വായനശാല വെള്ളിയൂരിൽ തുടക്കം


വെള്ളിയുർ: വായനയെ കൂടുതൽ ജനകീയമാക്കുക ലക്ഷ്യം വെച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന വായനാ വസന്തം പദ്ധതിക്ക് വെള്ളിയൂർ ജനകീയ വായനശാലയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തെ എ.ബി സി. ലൈബ്രറികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വായനാശാല പരിധിയിലെ 100 വീടുകളിൽ മാസത്തിൽ അഞ്ച് ദിവസം പുസ്തകം എത്തിക്കുകയും, വായനയെയും, ഗ്രന്ഥശാല പ്രവർത്തനങ്ങളെയും കൂടുതൽജനകീയമാക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ജില്ലാലൈബ്രററി കൗൺസിൽ അംഗം ഇ വൽസല തറോൽ 
കമലമ്മക്ക് പുസ്തകം നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു. വായനശാല പ്രസിഡണ്ട് എസ് രാജീവ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വി.പി വിജയൻ, എം.സി ഉണ്ണികൃഷ്ണൻ, ഷീന കെ, സജില, സലില ടി എം, മനോമി എസ് എസ്, അരുൺ വെള്ളിയൂർ, റജിന ടി, ബാലവേദി പ്രവർത്തകരായ അയാന ജസ കെ.സി, ഇഷ സൈൻഎം.കെ, ധ്യാൻ ദീക്ഷിത്, ആയിഷലെഹൻടി.പി ധാർമ്മിക്, റഷ മെഹ്റിൻ, ആൻവിയ, ശിവത്രയ,എന്നിവർ പങ്കെടുത്തു

വായനശാല സെക്രട്ടറി എം.കെ ഫൈസൽ സ്വാഗതവും, വായനാ വസന്തം പദ്ധതി കൺവീനർ എ ജമാലുദ്ധീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post