യൂത്ത് ലീഗ് സമ്മേളനം
സ്വാഗത സംഘം ഓഫീസ് തുറന്നു.
മാവൂർ: മുസ്ലീം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി സംഘടി പ്പിക്കുന്ന
മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിൻ്റെ
സ്വാഗതസംഘം ഓഫീസ് മാവൂരിൽ തുറന്നു.
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ടും സ്വാഗതസംഘം കമ്മിറ്റി ചെയർമാനുമായ എൻ പി അഹമ്മദ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.
സെപ്തംബർ 26 വെള്ളിയാഴ്ച്ച വൈകിട്ട് നാലരമണിക്കാണ് യുവജന റാലിയും പൊതുസമ്മേളനവും നടക്കുന്നത്.
സമ്മേളന ഭാഗമായി യൂണിറ്റ് സംഗമം, പോസ്റ്റർ ഡേ, പതാകദിനം, തലമുറ സംഗമം, വാഹനജാഥ, ഷൂട്ട് ഔട്ട്, പാട്ട് വണ്ടി, കമ്പവലി മത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ മുസ്ലീം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ്,
മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ ലത്തീഫ് മാസ്റ്റർ, ട്രഷറർ പി ഉമ്മർ മാസ്റ്റർ
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെഎം മുർത്താസ്, ജന: സെക്രട്ടറി ഹബീബ് ചെറൂപ്പ,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫാതിമ ഉണിക്കൂർ, മുസ്ലീം ലീഗ്, യൂത്ത് ലീഗ്, വനിത ലീഗ്
നേതാക്കളായ ടി ഉമ്മർ മാസ്റ്റർ, കെ ഉസ്മാൻ, വി എൻ ഇസ്മായിൽ മാസ്റ്റർ,
മുസ്ലീം ലീഗ് നേതാക്കളായ തേനിങ്ങൽ അഹമ്മദ് കുട്ടി, ലത്തീഫ് പി, മുഹമ്മദലി മാസ്റ്റർ
മുനീർ മാവൂർ, ലിയാഖത്ത് അലി, ശൗക്കത്തലി വളയന്നൂർ,
അബൂബക്കർ സിദ്ധീഖ്,
കദീജ കരീം, ശരീഫ വി കെ, മുനീറത്ത് ടീച്ചർ, സുലൈഖ ടി. ശമീർ മാവൂർ, സമദ് മാവൂർ, റഷീദ് പനങ്ങോട്, അൻസിഫ് മുക്കിൽ, റഹീസ് മാവൂർ, സലാം ഊർക്കടവ്, ജലീൽ മാസ്റ്റർ ഊർക്കടവ്
Tags:
Mavoor News