മഹിളാ കോൺഗ്രസ് സ്ഥാപക ദിനം: പെരുമണ്ണയിൽ പതാക ഉയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
പെരുമണ്ണ:
മഹിളാ കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പെരുമണ്ണ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ പരിപാടി ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീമതി ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ, മണ്ഡലം വൈസ് പ്രസിഡന്റ് തങ്കമണി സ്വാഗതം ആശംസിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് പരിപാടി നടന്നത്. ലോയേഴ്‌സ് കോൺഗ്രസ് അംഗവും മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ അഡ്വ. ബൈജ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കുഞ്ഞു മൊയ്തീൻ, അഞ്ചാം വാർഡ് മെമ്പർ ഷമിർ കെ.കെ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മാലതി, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മെമ്പറുമായ രമ്യ തട്ടാരിൽ, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജിജി കരിമ്പനകണ്ടി, മഹിളാ കോൺഗ്രസ് മണ്ഡലം ട്രഷറർ രജനി, രാധിക, രാജി, നസ്ന, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാജീവ്, 9-ാം വാർഡ് ബൂത്ത് പ്രസിഡന്റ് ബി.ടി. കോയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
Perumanna News