പൂവ്വാട്ട്പറമ്പ് പ്രതിഭ കോളേജിന്റെ ഓണാഘോഷം 'തകർത്തോണം' ശ്രദ്ധേയമായി
പൂവ്വാട്ട്പറമ്പ്: പൂവ്വാട്ട്പറമ്പ് പ്രതിഭ കോളേജിന്റെ ഈ വർഷത്തെ ഓണാഘോഷം 'തകർത്തോണം' ഏറെ ശ്രദ്ധേയമായി. പ്രശസ്ത പിന്നണി ഗായകൻ മണ്ണൂർ പ്രകാശ് ആഘോഷം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 28 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം കോഴിക്കോട് ജില്ലയിലെ ആദ്യത്തെ പി.എസ്.സി. കോച്ചിങ് സെന്റർ കൂടിയാണ്. ഇതുവരെ മൂവായിരത്തിലധികം പേർക്ക് സർക്കാർ ജോലി നേടാൻ ഈ സ്ഥാപനം സഹായിച്ചിട്ടുണ്ട്. നിലവിൽ നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു.
പൂക്കള മത്സരങ്ങൾ ഉൾപ്പെടെ വിവിധ കലാ-കായിക മത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയും 'തകർത്തോണത്തിന്റെ' ഭാഗമായി സംഘടിപ്പിച്ചു. ശ്രീനിവാസൻ ചെറുകുളത്തൂർ, അശോകൻ മാസ്റ്റർ, മഹേഷ് പാലാഴി, സജിത്ത് മാസ്റ്റർ, ഗിരീഷ് മാസ്റ്റർ, എം.ടി. പ്രദീപ് കുമാർ, കൂടാതെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Tags:
Peruvayal News