ഉണ്ണികൃഷ്ണൻ ടി പി ക്ക് നബി
ദിനാഘോഷ പരിപാടിയിൽ ആദരവ്
മുക്കം : ഉണ്ണികൃഷ്ണൻ ടി പി യെ എസ് വൈ എസ് എരഞ്ഞിമാവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. സൗഹാർദവും
മാനവിക ഐക്യം നിലനിർത്താനുള്ള പ്രവർത്തനങ്ങളും പരിഗണിച്ചാണ്
ഉണ്ണികൃഷ്ണൻ ടി പി യെ
എരഞ്ഞിമാവ് അൽ മദ്രസത്തു സുന്നിയ്യ പൂർവ്വ വിദ്യാർത്ഥികളുടെ നബിദിന
ആഘോഷ പരിപാടിയിൽ
വെച്ച് ആദരിച്ചത്.
എരഞ്ഞിമാവ്
മഹല്ല് പ്രസിഡണ്ട് ഇ.പി മുഹമ്മദ് ഹാജി ഉണ്ണികൃഷ്ണനെ
ഷോൾ അണിയിച്ചു.
മഹല്ല് ഖത്തീബ് അഷ്റഫ് സഅദി ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് ഇ.പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച.
കൺവീനർമാരായ ഡോ: അംജദ് എ കെ
ഖാസിം മാസ്റ്റർ, ശിഹാബ് എന്നിവർ നേതൃത്വം നൽകി.
Tags:
Kozhikode News