അനശ്വര ഗീതം
രചന : ലസിന നൗഷാദ് പി എം മാവൂർ
ഒഴുകിയെത്തുമീ സൗഹൃദ വേളകൾ
അനന്തമീയുലകത്തിന് ദീപ്ത നാളങ്ങൾ
ഇന്നിൻ തിരി കൊളുത്തിയാരാമ സീമകൾ
അപരാചിതമാം സ്നേഹ ബാഷ്പ ബിന്ദുക്കൾ
ഇല പൊഴിയുമാ ശിശിരങ്ങളിലിതൾ പൊഴിയാതെ
ഇരുട്ടിൻ വെട്ടമതിലിരുൾ വീഴാതെയും
നിൻ നെഞ്ചിലിരിത്തിരി യാമോദമേകാൻ
താളവട്ടമായ് തൻ സോദരങ്ങളെ ചേർത്തണയ്ക്കാൻ
സുരഭിലമാകട്ടെയീ ആഴി തൻ ജീവിത കാഴ്ചകൾ
വർണാഭമണിയട്ടെ വീണ്ടും വഴിത്താരകൾ
തിരഞ്ഞിടട്ടെ നാം ചകിതരാം നോവേറ്റ പതിതരിൽ
തിരശ്ശീലക്കിപ്പറമൊരു സ്വപ്ന സൗകുമാര്യം സാക്ഷാത്കരിക്കട്ടെ
Tags:
Articles