ചരിത്രത്തെ വക്രീകരിക്കുന്നത് ഫാഷിസത്തിന്റെ വളർച്ചയ്ക്ക് വേഗം കൂട്ടും: മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ
കോഴിക്കോട്: വസ്തുതാപരമായ ചരിത്രസത്യങ്ങളെ വികലമാക്കുകയും വക്രീകരിക്കുകയും ചെയ്യുന്നത് ഫാഷിസ്റ്റ് ശക്തികളുടെ വളർച്ചയ്ക്ക് വേഗം കൂട്ടുമെന്ന് മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ ചരിത്ര വിംഗ് അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റുകളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി ചരിത്രം തിരുത്തുന്ന സാഹചര്യത്തിൽ ചരിത്രപണ്ഡിതന്മാരും മതേതര കക്ഷികളും ശക്തമായി പ്രതികരിക്കണമെന്നും പ്രതിരോധിക്കണമെന്നും ചരിത്ര വിംഗ് നേതൃയോഗം ആവശ്യപ്പെട്ടു.
ഫാഷിസ്റ്റുകൾ ചരിത്രം തിരുത്തുമ്പോൾ മതേതര കക്ഷികളുടെ പ്രതികരണം ദുർബലമാവുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. ചരിത്രത്തെക്കുറിച്ച് അറിവുള്ള മതപണ്ഡിതന്മാരുടെ കുറവ് നികത്താൻ ആസാദ് ഫൗണ്ടേഷൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. മതരംഗത്ത് പോലും ചരിത്രവക്രീകരണം നടത്താൻ ഫാഷിസ്റ്റുകളും മതനിരാസ ചിന്താഗതിക്കാരും രംഗത്തിറങ്ങിയിട്ടുണ്ട് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
Tags:
Kozhikode News