കേരളത്തിലെ പഞ്ചായത്തുകൾക്ക് പെരുമണ്ണ ഗ്രാമപഞ്ചായത്ത് മാതൃക : മന്ത്രി മുഹമ്മദ് റിയാസ്
പെരുമണ്ണ : കേരളത്തിലെ ഏതൊരു പഞ്ചായത്തിന്റെയും പ്രവർത്തനത്തിന് മാതൃകയാക്കാവുന്ന ഗ്രാമപഞ്ചായത്താണ് പെരുമണ്ണ ഗ്രാമപഞ്ചായത്തെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്.
33 ലക്ഷം രൂപ ചെലവിൽ നവീകരിച്ച
പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ
ഓഫീസ് അടക്കം പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് ഓഫീസുകൾ പൊതുജനങ്ങളുടെ ആശാകേന്ദ്രമാണ്.
ഓഫീസുകൾ ജീവനക്കാരും പൊതുജനങ്ങളുമായുള്ള സൗഹാർദ്ദ കേന്ദ്രമായി മാറണമെന്നും ഏറ്റവും നല്ല ഇടപെടലുകളാണ് ഓഫീസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പെരുമണ്ണയെ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായുള്ള പ്രഖ്യാപനവും പൂവാട്ടുപറമ്പ് - കോട്ടായിത്താഴം റോഡിന്റെയും മാങ്കാവ് - കണ്ണിപറമ്പ് റോഡിലെ കോട്ടായിത്താഴം - പള്ളിത്താഴം റോഡിന്‍റെയും പ്രവൃത്തി ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി റിയാസ് നിർവഹിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന ഈ പദ്ധതിയിൽ പൂവാട്ടുപറമ്പ് - കോട്ടാഴിതാഴം റോഡിന് രണ്ട് ഘട്ടങ്ങളിലായി 4.75 കോടി രൂപയും, കോട്ടാഴിതാഴം - പള്ളിത്താഴം റോഡിന് 4.7 കോടി രൂപയുമടക്കം 9.45 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പി ടി എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു.
പെരുമണ്ണയെ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്താക്കാനുള്ള പദ്ധതിയിലേക്ക് 3.30000 രൂപ നൽകിയ ലഫ്റ്റൺ കേണൽ അച്ചുദേവ് ഫാമിലി ഡ്രസ്സ്, ഒരു ലക്ഷം രൂപ നൽകിയ തെക്കെടത്ത് അശോകൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
കോഴിക്കോട് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ ജസീർ പി വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഹാഷിം വി കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ അജിത, ശ്യാമള പാറശ്ശേരി, കെ പ്രേമ ദാസൻ, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, കെ ഇ മുഹമ്മദ് ഫസൽ, അഭിജേഷ്, കെ കെ സലിം, എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് സ്വാഗതവും സെക്രട്ടറി ജിഷിത് ആർ നന്ദിയും പറഞ്ഞു.
Tags:
Perumanna News