ഹരിത കർമ്മ സേനക്ക് തരിയോടിന്റെ കരുതൽ, ഓണം ബോണസ് നൽകി.
കാവുംമന്ദം: വാതിൽ പടി ശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും ശുചിത്വ പദവിയിലും തരിയോടിനെ ജില്ലയിലെ മികച്ച സ്ഥാനത്ത് എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന ബോണസ് നൽകി ചേർത്തു പിടിക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. പ്രവർത്തനങ്ങൾ വിലയിരുത്തി 12% ഓണം ബോണസും ഗ്രാമപഞ്ചായത്തിന്റെ വിഹിതവും ഉൾപ്പെടെ 13,000 രൂപ വരെയാണ് ബോണസ് നൽകിയത്. ബോണസ് വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധാ പുലിക്കോട്, വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, കെ എൻ ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ, സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ, വൈസ് ചെയർപേഴ്സൺ ജെസ്സി തോമസ്, വിഇഒമാരായ വി എം ശ്രീജിത്ത്, ഫ്രാൻസിസ് ലോറൻസ്, ഹരിത കർമ്മ സേന കോഡിനേറ്റർ കെ ആർ രാജേഷ്, കൺസോർഷ്യം പ്രസിഡണ്ട് ബീന ജോഷി, സെക്രട്ടറി സുമ രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സി കെ റസാക്ക് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ സഹല നന്ദിയും പറഞ്ഞു.
Tags:
Kerala News