Trending

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ജ്വാല 2025'- വനിതാ ഫെസ്റ്റ് സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ജ്വാല 2025'- വനിതാ ഫെസ്റ്റ് സംഘടിപ്പിച്ചു. 


കോക്കല്ലൂര്‍ 
ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ സാംസ്‌കാരിക സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   ഷീജ ശശി  ഉദ്ഘാടനം ചെയ്തു. 
 ,ബാലുശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്   വി. കെ. അനിത അധ്യക്ഷത വഹിച്ചു.  കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം പ്രേമ.പി.പി സ്വാഗതം പറഞ്ഞു.  


കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: പി ഗവാസ്,ബാലുശ്ശരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ് ടി എം ശശി,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍  കെ.സുരേന്ദ്രന്‍ മാസ്റ്റര്‍, ബാലുശ്ശരി ബ്ലോക് പഞ്ചായത്ത് അംഗം സബിത ഡി .ബി, ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ആരിഫ ബീവി, കോഴിക്കോട് വനിതാ ശിശു വികസന ഓഫീസര്‍  സബീന  ബീഗം എന്നിവർ സംസാരിച്ചു. അമൃത സൂപ്പര്‍സ്റ്റാര്‍ റിയാലിറ്റി ഷോ ഫെയിം' നിവേദ് കൃഷ്ണ മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലേയും  വനിതാ ടീമുകള്‍ മാറ്റുരച്ച പൂക്കള മത്സരം ,വടംവലി ,മലയാളി മങ്ക,ഓണപ്പാട്ട് ,പായസമേള തുടങ്ങിയ മല്‍സരങ്ങള്‍ ഫെസ്റ്റിന്റെ  ഭാഗമായി നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വനിതകള്‍ അണിനിരന്ന മെഗാ തിരുവാതിര ഫെസ്റ്റിൻ്റെ പ്രധാന ആകര്‍ഷണമായി.  ഫെസ്റ്റിലെ മുഴുവന്‍ പേരും പങ്കെടുത്ത സൂമ്പാ ഡാന്‍സും നടന്നു.

Post a Comment

Previous Post Next Post