മാവൂരിൽ നബിദിന റാലി നടത്തി
മാവൂർ: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, മാവൂർ മഹ്‌ളറ വിദ്യാർത്ഥികൾ, മാവൂർ മുഹിമ്മാത്തുൽ മുസ്ലിമീൻ മദ്രസ, കൽപ്പള്ളി ഹയാത്തുൽ ഇസ്ലാം മദ്രസ, മാവൂർ മദ്രസ, മാവൂർ ളിയാഉസ്സുന്ന മദ്രസ, മദ്രസത്തുൽ സഹാബ മോപ്പാടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാവൂരിൽ നബിദിന റാലി സംഘടിപ്പിച്ചു.
സയ്യിദ് ഹസൻ തങ്ങൾ, സയ്യിദ് അബ്ദുറഹിമാൻ അൽ ഖുഹാരി, മഹല്ല് ഖത്തീബ് ഫഹദ് ആലി നിസാമി, പി.ടി.സി. മുഹമ്മദാലി മാസ്റ്റർ, ഉസ്മാൻ സഖാഫി, അബ്ദുള്ള മുസ്ലിയാർ കൽപ്പള്ളി, നെച്ചായിൽ മുഹമ്മദാലി മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, അസീസ് സഖാഫി, പി.സി. മുഹമ്മദാലി ഹാജി, കലാം മാസ്റ്റർ മാവൂർ, വേലാട്ടിൽ അബ്ദുറഹിമാൻ ഹാജി, അജ്മൽ സഖാഫി, പൊയിലിൻ അബ്ദുറഹിമാൻ മുസ്ലിയാർ, മണ്ണിൽതൊടി അബ്ദുൽ കരീം എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Tags:
Mavoor News