Trending

മജ്ലിസ് വയോജന പഠനകേന്ദ്രം: പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് ഖുർആൻ പഠനം

മജ്ലിസ് വയോജന പഠനകേന്ദ്രം: പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് ഖുർആൻ പഠനം


പെരുവയൽ:
ചെറുപ്പത്തിൽ ഖുർആൻ പഠനം സാധിക്കാതെ പോയവർക്ക് സൗജന്യമായി താമസവും ഭക്ഷണവും നൽകി ഇസ്ലാമിക പഠനം സാധ്യമാക്കുന്ന മജ്ലിസ് വയോജന പഠനകേന്ദ്രം ശ്രദ്ധേയമാകുന്നു. 18 വയസ്സു മുതൽ 80 വയസ്സു വരെയുള്ള നിരവധി പേരാണ് ഈ സ്ഥാപനത്തിൽ പഠിതാക്കളായെത്തുന്നത്. സായംസന്ധ്യയിൽ റബ്ബിലേക്ക് കൂടുതൽ അടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇവിടെ പഠനം നടത്തുന്നത്.
അക്ഷരം മുതൽ ഖുർആൻ നോക്കി ഓതാനുള്ള കഴിവ് നേടുകയാണ് പഠനത്തിന്റെ ആദ്യഘട്ടം. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 5 മാസം മുതൽ 11 മാസം വരെയാണ് പഠന ദൈർഘ്യം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു 60 വയസ്സുകാരൻ വെറും 40 ദിവസം കൊണ്ട് ا.ب പോലുള്ള അക്ഷരങ്ങൾ പഠിച്ച് ഖുർആൻ പാരായണം ചെയ്യാൻ പ്രാപ്തനായി. ഇത് സ്ഥാപനത്തിലെ അദ്ധ്യാപകർക്കും സഹപാഠികൾക്കും വലിയ പ്രചോദനമായി.
ഈ നേട്ടത്തിനുളള അംഗീകാരം കോഴിക്കോട് ഖാസി സയ്യിദ് നാസർ ഹയ്യ് തങ്ങൾ നിർവഹിച്ചു. പ്രായം പഠനത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് ഈ പഠനകേന്ദ്രത്തിന്റെ വിജയഗാഥ. സമൂഹത്തിൽ നിന്ന് മികച്ച പിന്തുണയാണ് ഈ സംരംഭത്തിന് ലഭിക്കുന്നത്.

Post a Comment

Previous Post Next Post